മുദ്രപത്ര കുംഭകോണ കേസ് പ്രതി അബ്ദുൽ കരീം തെൽഗി നിര്യാതനായി

ന്യൂഡൽഹി: മുദ്രപത്ര കുംഭകോണ കേസിലെ പ്രതി അബ്ദുൽ കരീം ലാല തെൽഗി ആശുപത്രിയിൽ മരിച്ചു. 56 വയസുകാരനായ തെൽഗി 30 വർഷത്തെ തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്നു. ബംഗളൂരുവിലെ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. 

നവംബർ 2001ന് അജ്മീരിലാണ് ഇയാൾ അറസ്റ്റിലായത്. എച്ച്.ഐ.വി, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്ക് വർഷങ്ങളായി ചികിൽസ തേടിയിരുന്ന തെൽഗിക്ക് ശ്വാസതടസവും അമിത രക്തസമ്മർദവും അനുഭവപ്പെട്ടതിനെ തുടർന്ന് വ്യാഴാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു. തെല്‍ഗിക്ക് ജയിലിൽ സഹായം ചെയ്ത മുന്‍ ജയിലുദ്യോഗസ്ഥരുടെ നടപടി വിവാദമായിരുന്നു.  
 

Tags:    
News Summary - Abdul Karim Telgi, kingpin of fake stamp paper scam, dies aged 56-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.