ആരുഷി വധം: ഹൈകോടതി വിധി അൽപ്പസമയത്തിനകം

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ആരുഷി തല്‍വാര്‍ കൊലക്കേസില്‍ അൽപ സമയത്തിനകം അലഹബാദ് ഹൈകോടതി വിധി പറയും. ആരുഷിയുടെ മാതാപിതാക്കള്‍ പ്രതികളായ കേസിൽ ഗാസിയാബാദ്​ പ്രത്യേക കോടതിയു​െട വിധിക്കെതി​രെ ​െഹെകോടതിയിൽ നൽകിയ അപ്പീലിലാണ്​ വിധിപറയുക. 2013 നവംബറിലാണ് ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറിനേയും നുപുല്‍ തല്‍വാറിനേയും കുറ്റക്കാരാക്കി ഗാസിയാബാദ് പ്രത്യേക കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. നാലുവര്‍ഷത്തിന് ശേഷമാണ് വിധി. ജസ്റ്റിസ് ബി.കെ നാരായണ, ജസ്റ്റിസ് എ.കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറയുക.

നോയിഡയില്‍ 2008 മേയിലാണ് 14 കാരി ആരുഷിയെ കിടിപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തി​​​​​​െൻറ ആദ്യഘടത്തില്‍ വീട്ടുജോലിക്കാരന്‍ ഹേംരാജിനൊണ് സംശയിച്ചത്. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം ഹേംരാജി​​​​​​െൻറ മൃതദേഹം ടെറസില്‍ നിന്നും കണ്ടെത്തുകയായിരുന്നു. എന്നാല്‍ ആരുഷിയുടേയും ഹേംരാജി​​​​​​െൻറയും വഴിവിട്ട ബന്ധം കാണിനിടയായ മാതാപിതാക്കള്‍ തന്നെയാണ് ഇരുവരേയും കൊലപ്പെടുത്തിയത് എന്നായിരുന്നു സി.ബി.ഐ കോടതിയില്‍ അറിയിച്ചത്. 

ഇരുവരു​െടയും ബന്ധമറിഞ്ഞ്​ ക്ഷുഭിതനായ രാജേഷ് ഗോള്‍ഫ് വടികൊണ്ട് ഇവരുടെ തലയില്‍ അടിക്കുകയും തെളിവുകള്‍ മായ്ച്ചുകളയുകയും ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തി. എന്നാല്‍ തല്‍വാര്‍ കുടുംബം കുറ്റക്കാരല്ലെന്നും വെറും സാഹചര്യത്തെളിവുകള്‍ വെച്ചാണ് ഇവര്‍ക്ക് കുറ്റം ചുമത്തിയതെന്നുമാണ് പ്രതിഭാഗത്തി​​​​​​െൻറ വാദം.

Tags:    
News Summary - Aarushi Talwar Murder - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.