ന്യൂഡൽഹി: ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി ആംആദ്മി എം.പി രാഘവ് ഛദ്ദ. കേന്ദ്ര ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നാരോപിച്ച രാഘവ് ഛദ്ദ എ.എ.പി നേതാക്കൾ ജയിലിനെ ഭയപ്പെടുന്നില്ലെന്നും പറഞ്ഞു.
'ഞങ്ങൾ ഒറ്റക്കല്ല, ഈ രാജ്യത്തെ ഏല്ലാ പൗരന്മാരും ഞങ്ങൾക്കൊപ്പമുണ്ട്. കേന്ദ്ര ഏജൻസികളെ ദുരപയോഗം ചെയ്യുന്നതിനെ സമാധാനപരമായി ഉയർത്തിക്കാട്ടും' -രാഘവ് ഛദ്ദ പറഞ്ഞു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നേതാക്കളെ ബി.ജെ.പി ഭയപ്പെടുത്താൻ ശ്രമിക്കുകയാണെന്നും എന്നാൽ എ.എ.പി നേതാക്കൾ ജയിലിനെ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ പ്രശ്നം ഒരാളിലോ ഒരു പാർട്ടിയിലോ ഒതുങ്ങി നിൽക്കുന്നതല്ല. സഞ്ജയ് റാവുത്ത്, തേജസ്വി യാദവ്, കെ. കവിത, മനീഷ് സിസോദിയ എന്നിവർക്കെതിരെയുള്ള അന്വേഷണം കേന്ദ്ര സർക്കാരിന്‍റ നിർദേശപ്രകാരമാണ്. ഈ നേതാക്കൾ ബി.ജെ.പിയിലേക്ക് പോയാൽ എല്ലാ അന്വേഷണങ്ങളും അവസാനിക്കുമെന്നും ഛദ്ദ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.