Posted On
date_range Updated On
date_range റേഷൻകാർഡ് വിതരണത്തിൽ റോഹിങ്ക്യകളെ പരിഗണിക്കുന്നതിനെതിരെ ബി.ജെ.പി
ഡൽഹി: ഡൽഹിയിൽ നടക്കുന്ന റേഷൻകാർഡ് വിതരണത്തിൽ റോഹിങ്ക്യകളെ പരിഗണിക്കുന്നതിനെതിരെ ബി.ജെ.പി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ബംഗ്ലാദേശികളേയും റോഹിങ്ക്യകളേയും വഴിവിട്ട് സഹായിക്കുന്നതായി ബി.ജെ.പി. ഇൗസ്റ്റ് ഡൽഹി ബി.ജെ.പി എം.പി ഗൗതം ഗംഭീറും ബി.ജെ.പി എം.എൽ.എയും പ്രതിപക്ഷ നേതാവുമായ റാംവീർ ബിധൂരിയും ഒരുമിച്ച് നടത്തിയ വാർത്ത സമ്മേളനത്തിലാണ് ആരോപണം ഉന്നയിച്ചത്.
ബംഗാളിൽ മമതാ ബാനർജി ചെയ്ത അതേകാര്യമാണ് കെജ്രിവാൾ ആവർത്തിക്കുന്നതെന്നും ഇരുവരും പറഞ്ഞു. നഗരത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ എ.എ.പി ശ്രമിക്കുന്നില്ലെന്നും പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പേര് മാറ്റിയാണ് ആം ആദ്മി പാർട്ടി മുഖ്യമന്ത്രി ഖർ ഖർ റേഷൻ യോജന ആരംഭിച്ചതെന്നും ഇരുവരും പറയുന്നു. വിമർശനങ്ങളിൽ ആപ് പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.