ന്യൂഡൽഹി: ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നൽകുമെന്ന വാഗ്ദാനം പാലിക്കാത്തതിൽ പ്രതി ഷേധിച്ച് ബി.ജെ.പിയുടെ 2014ലെ പ്രകടനപത്രിക ആം ആദ്മി പാർട്ടി (ആപ്) കത്തിച്ചു. പൂർണ സംസ് ഥാന പദവി ആവശ്യപ്പെട്ട് ബുധനാഴ്ച ഡൽഹിയിൽ നടന്ന പ്രതിഷേധ പരിപാടിയിലാണ് ആപ് നേതാക്കൾ പ്രകടനപത്രിക കത്തിച്ചത്. തൊട്ടുപിന്നാലെ ആപ്പിെൻറ പ്രകടനപത്രിക കേന്ദ്രമന്ത്രി വിജയ് ഗോയലിെൻറ നേതൃത്വത്തിൽ ബി.ജെ.പി പ്രവർത്തകരും കത്തിച്ചു.
ആപ്പിെൻറ ലോക്സഭ തെരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണ വിഷയവും ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നൽകുക എന്നതാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇക്കാര്യം ഉന്നയിച്ച് ആപ് പ്രവർത്തകർ ബി.ജെ.പി, കോൺഗ്രസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.