മഹാരാഷ്​ട്രയിൽ മുഖ്യമന്ത്രി സ്ഥാനാർഥിയാകാൻ ഒരുങ്ങി ആദിത്യ താക്കറെ

മുംബൈ: അഭ്യൂഹങ്ങൾക്ക്​ വിരാമമിട്ട്​ ശിവസേന സ്​ഥാപകൻ ബാൽ താക്കറെയുടെ പേരമകൻ ആദിത്യ താക്കറെ മഹാരാഷ്​ട്ര നിയമസ ഭ തെരഞ്ഞെടുപ്പിലെ സ്​ഥാനാർഥിത്വം പ്രഖ്യാപിച്ചു. തിങ്കളാഴ്​ച നഗരത്തിലെ വർളിയിൽ നടന്ന പാർട്ടി റാലിയിലാണ്​ ആദ ിത്യ സ്​ഥാനാർഥിത്വം പ്രഖ്യാപിച്ചത്​. വർളി മണ്ഡലത്തിൽ നിന്നാണ്​ മത്സരിക്കുക.

ഇതി‍​െൻറ ഭാഗമായി ‘ആലാരെ ആല ആ ദിത്യ’ എന്നു തുടങ്ങുന്ന പാട്ടുമായി ആദിത്യയുടെ പ്രചാരണ വിഡിയോവും പുറത്തുവിട്ടു. മഹാരാഷ്​ട്രയിൽ ആദിത്യോദയമെന്നും വിഡിയോവിൽ പറയുന്നു. ആദ്യമായാണ്​ താക്കറെ കുടുംബത്തിൽനിന്ന്​ ഒരാൾ മത്സരിക്കുന്നത്​.

ഇനി ആദിത്യ മഹാരാഷ്​ട്ര മുഖ്യമന്ത്രിയോ ഉപ മുഖ്യമന്ത്രിയോ ആവുക എന്നതാണ്​ പുതുചോദ്യം. സഖ്യം തുടർന്നാൽ ആദിത്യക്ക്​ ഉപമുഖ്യമന്ത്രിപദം നൽകാൻ ബി.ജെ.പി തയാറാണ്​. എന്നാൽ, മുഖ്യമന്ത്രിപദം രണ്ടര വർഷം വീതം പങ്കുവെക്കണമെന്നാണ്​ ശിവസേന ആവർത്തിക്കുന്നത്​. സഖ്യം തുടരുമെന്നും സഖ്യ സമവാക്യം ഉടൻ പ്രഖ്യാപിക്കുമെന്നും ഇരു നേതാക്കളും പറയുമ്പോഴും പ്രഖ്യാപനം നീളുകയാണ്​.

ഇതിനിടയിലാണ്​ ആദിത്യ സ്​ഥാനാർഥിത്വം പ്രഖ്യാപിച്ചത്​. കഴിഞ്ഞ ദിവസം ഏഴു സ്​ഥാനാർഥികൾക്ക്​ ഉദ്ധവ്​ എ.ബി േഫാം നൽകിയിരുന്നു. സംസ്​ഥാനത്ത്​ സേന മുഖ്യമന്ത്രി ഉണ്ടാകുമെന്ന്​ താൻ അച്ഛൻ ബാൽ താക്കറെക്ക്​ വാക്കുനൽകിയതായി കഴിഞ്ഞ ദിവസം ശിവസേന റാലിയിൽ ഉദ്ധവ്​ താക്കറെ പറഞ്ഞിരുന്നു.

Tags:    
News Summary - Aaditya Thackeray To Make Debut In Maharashtra Polls From Worlii - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.