ന്യൂഡൽഹി: ആധാർ കേസിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് സുപ്രീം കോടതിയുടെ വിമർശനം. മമത നിയമത്തിന് അതീതയല്ല. കേന്ദ്ര നിയമം സംസ്ഥാനത്തിന് ചോദ്യം ചെയ്യാനാകിെല്ലന്നും വ്യക്തി എന്ന നിലയിൽ മമതക്ക് കോടതിയെ സമീപിക്കാമെന്നും പരമോന്നത കോടതി വ്യക്തമാക്കി.
സാമൂഹിക സുരക്ഷാ പദ്ധതികളുടെ ഗുണഫലം ലഭിക്കുന്നതിന് ആധാർ കാർഡ് നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ നടപടിെക്കതിരെ പശ്ചിമബംഗാൾ സർക്കാർ നൽകിയ ഹരജിയിലാണ് കോടതിയുടെ വിമർശനം. സർക്കാർ പദ്ധതികൾക്ക് ആധാർ നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ നിയമത്തെ മമത എതിർത്തിരുന്നു.
ആധാർ പരിഗണിക്കേണ്ട വിഷയമാണെന്ന് അറിയാം. എന്നാൽ ഒരു സംസ്ഥാനത്തിന് എങ്ങനെയാണ് പാർലമെൻറിെൻറ ഉത്തരവ് ചോദ്യം ചെയ്യാനാവുക എന്ന് വ്യക്തമാക്കണം. അങ്ങനെ സംഭവിച്ചാൽ, നാളെ സംസ്ഥാനം നിർമിച്ച നിയമത്തിനെതിരെ കേന്ദ്ര സർക്കാറും കോടതിെയ സമീപിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു. മമതക്ക് വ്യക്തിപരമായി കോടതിെയ സമീപിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു.
ആധാറും ഫോൺ നമ്പറും ബന്ധിപ്പിക്കണമെന്ന കേന്ദ്ര സർക്കാർ ഉത്തരവിനെതിരായ മറ്റൊരു ഹരജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാറിന് നോട്ടീസ് അയച്ചു. നാലാഴ്ചക്കുള്ളിൽ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.