Posted On
date_range Updated On
date_range ആധാറും കശ്മീരിെൻറ പ്രത്യേകാധികാരവും ഇന്ന് സുപ്രിംകോടതിയിൽ
ന്യൂഡൽഹി: സാമൂഹിക സുരക്ഷാ പദ്ധതികളുടെ ഗുണഫലം ലഭിക്കുന്നതിന് ആധാർ കാർഡ് നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ നടപടിെക്കതിരെ നൽകിയ ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. പശ്ചിമ ബംഗാൾ സർക്കാറാണ് ഹരജി നൽകിയത്. ഒക്ടോബർ 25ന് കേസ് പരിഗമണിക്കവെ ആധാർ കാർഡില്ലാത്തവർക്ക് മാർച്ച് 31വരെ കാർഡെടുക്കാൻ സമയം നൽകയിട്ടുണ്ടെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ കോടതിയെ അറിയിച്ചിരുന്നു.
ആധാറും ഫോൺ നമ്പറും ബന്ധിപ്പിക്കണമെന്ന കേന്ദ്ര സർക്കാർ ഉത്തരവിനെതിരായ ഹരജിയിലും കോടതി ഇന്ന് വാദം കേൾക്കും. കൂടാതെ, ജമ്മു കശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 35(A) റദ്ദാക്കമെന്നാവശ്യപ്പെടുന്ന ഹരജിയും ഇന്ന് കോടതി മുമ്പാകെ പരിഗണനക്ക് വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.