വാക്​സിനേഷന്​ ആധാർ നിർബന്ധം; കേന്ദ്രത്തിന്​ സുപ്രീംകോടതി നോട്ടീസ്​

ന്യൂഡൽഹി: കോവിഡ്​ വാക്​സിനേഷന്​ കോവിൻ പോർട്ടലിൽ ആധാർ വിവരങ്ങൾ നിർബന്ധമാക്കിയതിനെ ചോദ്യം ചെയ്​ത്​ കേന്ദ്ര സർക്കാറിന്​ സുപ്രീംകോടതി നോട്ടീസ്​ അയച്ചു. പൊതുതാൽപര്യ ഹരജിയിലാണ്​ നോട്ടീസ്​.

ജസ്​റ്റിസ്​ ഡി.വൈ ചന്ദ്രചൂഡി​െൻറ നേതൃത്വത്തിലുള്ള ബെഞ്ചാണ്​ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ഇലക്ട്രോണിക്​സ്​ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, യു.​െഎ.ഡി.എ.​െഎ എന്നിവക്ക്​ നോട്ടീസ്​ അയച്ചത്​.

പൂനെയിൽ സാമൂഹിക പ്രവത്തകനായ സിദ്ധർഥ്​ ശങ്കർ ശർമയാണ്​ പൊതു താൽപര്യ ഹരജി സമർപ്പിച്ചത്​. കോവിൻ പോർട്ടലിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തോട് നിർദ്ദേശിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്​.

Tags:    
News Summary - Aadhaar mandatory for vaccination; Supreme Court notice to the Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.