ആധാർ ഉടമകളെ തിരിച്ചറിയാൻ ഇനി മുഖവും

ന്യൂ​ഡ​ൽ​ ഹി: ആ​ധാ​ർ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ വി​ര​ല​ട​യാ​ള​ത്തി​നും കൃ​ഷ്​​ണ​മ​ണി​ക്കും പു​റ​മേ മു​ഖ​വും ഇ​നി തി​രി​ച്ച​റി​യ​ൽ അ​ട​യാ​ളം. ജൂ​ലൈ ഒ​ന്നു മു​ത​ൽ ആ​ധാ​റി​ൽ മു​ഖ​വും തി​രി​ച്ച​റി​യ​ൽ അ​ട​യാ​ള​മാ​യി വ​രു​മെ​ന്ന്​ സ​വി​ശേ​ഷ തി​രി​ച്ച​റി​യ​ൽ അ​തോ​റി​റ്റി (യു.​െ​എ.​ഡി.​എ.​െ​എ) സി.​ഇ.​ഒ അ​ജ​യ്​ പാ​ണ്ഡെ​യാ​ണ്​ ട്വി​റ്റ​റി​ലൂ​ടെ വ്യ​ക്​​ത​മാ​ക്കി​യ​ത്. 

നി​ല​വി​ൽ മു​ഖ​ത്തി​​െൻറ ചി​ത്രം എ​ടു​ക്കു​ന്നു​വെ​ങ്കി​ലും അ​ത്​ തി​രി​ച്ച​റി​യ​ൽ അ​ട​യാ​ള​മാ​യി പ​രി​ഗ​ണി​ച്ചി​രു​ന്നി​ല്ല. ച​ർ​മ സം​ബ​ന്ധ​മാ​യ അ​സു​ഖ​മു​ള്ള​വ​രു​ടെ​യും പ്രാ​യം​ചെ​ന്ന​വ​രു​ടെ​യും വി​ര​ല​ട​യാ​ളം കൃ​ത്യ​മാ​യി പ​തി​യാ​റി​ല്ല. ഇ​ക്കാ​ര​ണ​ത്താ​ല്‍ ആ​ധാ​ര്‍ നി​ഷേ​ധി​ക്ക​പ്പെ​ടു​ന്നു​വെ​ന്നും ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ഖ​വും തി​രി​ച്ച​റി​യ​ൽ അ​ട​യാ​ള​മാ​യി ആ​ധാ​ര്‍ രേ​ഖ​ക​ളി​ല്‍ ഉ​ള്‍പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്. 

ആ​വ​ശ്യ​െ​മ​ങ്കി​ൽ മാ​ത്ര​മേ മു​ഖം തി​രി​ച്ച​റി​യ​ൽ അ​ട​യാ​ള​മാ​യി ഉ​ൾ​പ്പെ​ടു​ത്തൂ. വി​ര​ല​ട​യാ​ള​മോ ഒ​റ്റ​ത്ത​വ​ണ പാ​സ്‍വേ​ഡോ പോ​ലു​ള്ള മ​റ്റൊ​രു തി​രി​ച്ച​റി​യ​ല്‍ സം​വി​ധാ​ന​ത്തി​നൊ​പ്പ​മേ മു​ഖ​വും തി​രി​ച്ച​റി​യാ​ൻ ഉ​പ​യോ​ഗ​പ്പെ​ടു​ത്തൂ​വെ​ന്നും അ​തോ​റി​റ്റി വ്യ​ക്​​ത​മാ​ക്കി. ആ​ധാ​ർ വി​വ​ര​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കു​ന്ന​തി​ന്​ വേ​ണ്ടി വെ​ർ​ച്വ​ൽ ​െഎ.​ഡി സം​വി​ധാ​നം കൊ​ണ്ടു​വ​രു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ പു​തി​യ പ​രി​ഷ്​​ക​ര​ണം.

Tags:    
News Summary - Aadhaar Authority UIDAI To Allow Face Recognition As Means Of Authentication

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.