മുസാഫർപൂർ: ഡൽഹിയിലുള്ള കാമുകനോടൊപ്പം ജീവിക്കാൻ ഝാർഖണ്ഡ് സ്വദേശിയായ യുവതി പ്രായപൂർത്തിയാകാത്ത മകളെ 2.5 ലക്ഷം രൂപക്ക് വിറ്റതായി പരാതി. മുസാഫർപൂരിൽ നിന്നുള്ള ആൾക്കാണ് 14 വയസുള്ള പെൺകുട്ടിയെ വിറ്റതെന്നും ഇരട്ടി പ്രായമുള്ളയാളെ പെൺകുട്ടി വിവാഹം കഴിച്ചതായും പൊലീസ് പറയുന്നു.
ഒന്നര വർഷം മുമ്പാണ് മുസാഫർപൂരിലെ സദർ പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ഗോബർസാഹി പ്രദേശത്ത് സംഭവം നടന്നത്. ഗോബർസാഹിയിലെ ഒരു സ്ത്രീയാണ് പെൺകുട്ടിയെ വിൽക്കാൻ ഇടനിലക്കാരിയായത്. മുത്തച്ഛന്‍റെയും അമ്മാവന്‍റെയും പരാതിയെ തുടർന്ന് പൊലീസ് ഇടപെട്ട് പെൺകുട്ടിയെ രക്ഷപ്പെടുത്തി.
സംഭവത്തിൽ പെൺകുട്ടിയുടെ മാതാവ്, കാമുകൻ, കൂട്ടാളി, പ്രായപൂർത്തിയാകാത്ത ഭാര്യ എന്നിവരെ പൊലീസ് പിടികൂടി. പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിയുടെ വൈദ്യപരിശോധന പൂർത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.