Posted On
date_range Updated On
date_range ചെന്നൈയിൽ ആഡംബര കാറിടിച്ച് വിഡിയോ ജേണലിസ്റ്റ് മരിച്ചു
ചെന്നൈ: ചെന്നൈയിൽ ആഡംബര കാറിടിച്ച് വിഡിയോ ജേണലിസ്റ്റ് മരിച്ചു. മധുരവോയൽ-താംബരം എലിവേറ്റഡ് ഹൈവേയിൽ അമിതവേഗത്തിൽ വന്ന കാർ ഇടിച്ചാണ് തെലുങ്ക് ചാനൽ വിഡിയോ ജേണലിസ്റ്റ് മരിച്ചത്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തെലുങ്ക് വാർത്താ ചാനലിൽ കാമറാ പേഴ്‌സനായ പോണ്ടി ബസാർ സ്വദേശി പ്രദീപ് കുമാർ ആണ് മരിച്ചത്. അപകടസ്ഥലത്ത് നിന്ന് 100 മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
ബൈപാസിൽ ബി.എം.ഡബ്ല്യു കാറാണ് ബൈക്കിൽ ഇടിച്ചത്. അപകടത്തിന് ശേഷം ഡ്രൈവർ കാർ ഉപേക്ഷിച്ചു രക്ഷപ്പെട്ടു. വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു.
കൂട്ടിയിടിയുടെ ആഘാതത്തിൽ കുമാറിന്റെ മരണം സംഭവിച്ചതായും ബൈക്ക് ദൂരത്തിലേക്ക് തെറിച്ചു പോയതായും പൊലീസ് പറഞ്ഞു. സ്ഥലത്തുനിന്ന് മുങ്ങിയ കാർ ഡ്രൈവർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.