ഗുജറാത്തിൽ കുഴൽക്കിണറിൽ വീണ രണ്ട് വയസ്സുകാരന് ഒമ്പതു മണിക്കൂറിനു ശേഷം പുനർജന്മം

ഗുജറാത്ത്: ഗുജറാത്തിലെ ജാംനഗറിലെ ഗോവന ഗ്രാമത്തിൽ കുഴൽക്കിണറിൽ വീണ രണ്ട് വയസ്സുകാരന് ഒമ്പതു മണിക്കൂറിനു ശേഷം പുനർജന്മം. ബുധനാഴ്ച പുലർച്ചെ 4:00 മണിയോടെ കുട്ടിയെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് കുട്ടി കുഴൽക്കിണറിൽ വീണത്.

കുട്ടിയെ ഉടൻ ജാംനഗറിലെ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റിയതായി അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി ഫയർ സർവീസ് വിഭാഗത്തിൽനിന്ന് രണ്ട് ടീമുകളും സംസ്ഥാന- ദേശീയ ദുരന്ത നിവാരണ സേനകളും രംഗത്തുണ്ടായിരുന്നു.

ഗുജറാത്തിൽ സമാനമായ സംഭവം നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ജനുവരിയിൽ ദ്വാരക ജില്ലയിൽ കുഴൽക്കിണറിൽ വീണ മൂന്ന് വയസ്സുകാരിയെ രക്ഷപ്പെടുത്തിയെങ്കിലും ഒരു മണിക്കൂറിനുള്ളിൽ ആശുപത്രിയിലെത്തിക്കുന്നതിനിടെ കുട്ടി മരിച്ചിരുന്നു. എയ്ഞ്ചൽ സഖ്ര എന്ന പെൺകുട്ടിയും എട്ട് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനുശേഷം രക്ഷപ്പെടുത്തി ഖംഭാലിയ ടൗണിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 

Tags:    
News Summary - A two-year-old boy who fell into a borehole in Gujarat was reborn after nine hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.