നവരാത്രിയെക്കുറിച്ച് പരാമർശം: ഗെസ്റ്റ് ലെക്ചററെ പുറത്താക്കി വാരാണസി വാഴ്സിറ്റി

വാരാണസി: സ്ത്രീകളുടെ നവരാത്രി വ്രതത്തെ തരംതാഴ്ത്തുന്ന നിലയിൽ പരാമർശം നടത്തിയെന്നാരോപിച്ച് വാരാണസിയിലെ മഹാത്മാ ഗാന്ധി കാശി വിദ്യാപീഠ് വാഴ്സിറ്റി ഗെസ്റ്റ് ലെക്ചററെ പുറത്താക്കി. അധ്യാപകൻ സർവകലാശാല കാമ്പസിൽ പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സർവകലാശാല കാമ്പസിലെ അന്തരീക്ഷം കലുഷിതമാവുമെന്നും പരീക്ഷകളെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.

വിദ്യാർഥികളുടെ പരാതി ലഭിച്ചതിനാലാണ് താൽക്കാലിക അധ്യാപകനായ ഡോ. നിതിലേഷ് കുമാർ ഗൗതമിനെ പുറത്താക്കിയതെന്ന് സർവകലാശാല രജിസ്ട്രാർ സുനിത പാണ്ഡേ അറിയിച്ചു. നവരാത്രിക്ക് ഒമ്പതു ദിവസം വ്രതം എടുക്കുന്നതിനു പകരം ഇന്ത്യൻ ഭരണഘടനയോ ഹിന്ദു കോഡ് ബില്ലോ വായിക്കുന്നതാണ് സ്ത്രീകൾക്ക് ഉത്തമമെന്നായിരുന്നു ഗൗതമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

Tags:    
News Summary - A reference against to Navratri: Varanasi varsity sacks guest lecturer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.