ഓടുന്ന കാറിന് തീപിടിച്ചു; വൻ ഗതാഗതക്കുരുക്ക്

ഹൈദരാബാദ്: ഹൈദരാബാദിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിനു തീപിടിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. ലങ്കർ ഹൗസ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ടിപ്പു ഖാൻ ബ്രിഡ്ജിനടുത്താണ് സംഭവം നടന്നത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കാരണം ആർക്കും പരിക്കേറ്റില്ല.

പുക ഉയർന്നതോടെ കാർ ഡ്രൈവർ പുറത്തിറങ്ങി സുരക്ഷിതമായ സ്ഥലത്തേക്ക് ഓടിമാറി. അഗ്നിശമന സേനാംഗങ്ങൾ ഉടൻ തീ പിടുത്തമുണ്ടായ സ്ഥലത്തേക്ക് എത്തി പെട്ടെന്നു തന്നെ തീ അണച്ചു. സൈനിക്പുരിയിൽ നിന്ന് അപ്പ ജങ്ഷനിലേക്ക് ​പോവുകയായിരുന്നു കാർ. കാറിനു തീപിടിച്ചതെങ്ങനെയെന്ന് യാതൊരു പിടിയുമില്ല.

സംഭവത്തെ തുടർന്ന് ലങ്കർ ഹൗസ് മുതൽ നർസിംഗി വരെ വൻ ഗതാഗതക്കുരുക്കുണ്ടായി. നഗരത്തിൽ മുമ്പും സമാനരീതിയിൽ വാഹനങ്ങൾക്ക് തീപിടിച്ചിട്ടുണ്ട്.

Tags:    
News Summary - A moving car caught fire; Massive traffic jam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.