സ്​ഫോടനത്തിന് ഉപയോഗിച്ചത് അമോണിയം ​നൈട്രേറ്റിന്റെയും ആർ.ഡി.എക്സിന്റെയും മിശ്രിതമെന്ന് പൊലീസ്

ന്യൂഡൽഹി: വളരെയധികം സ്ഫോടക സാധ്യതയുള്ള അമോണിയം ​നൈട്രേറ്റിന്റെയും ആർ.ഡി.എക്സിന്റെയും മിശ്രിതമാണ് ഡെൽഹി സ്ഫോടനത്തിൽ ഉപയോഗിച്ചതെന്ന് ഉന്നത പൊലീസ് വൃത്തങ്ങൾ. എന്നാൽ, ശാസ്ത്രീയ പരിശോധനയുടെ ഫലം ലഭിച്ചാൽ മാത്രമേ കൃത്യമായി പറയാൻ സാധിക്കുകയുള്ളൂ എന്നും അവർ പറഞ്ഞു. ഫരീദാബാദിൽ പിടിയിലായവർക്ക് ഇതുമായി ബന്ധമുണ്ടാകാൻ സാധ്യതയുണ്ടെന്നും പൊലീസ് സംശയിക്കുന്നു. അതേസമയം, എല്ലാ മേഖലയിലും നിന്നുള്ള സമഗ്ര അന്വേഷണമാണ് നടത്തുന്നത്.

പ്രാഥമിക അന്വേഷണത്തിൽ സൽമാൻ എന്ന ഗുഡ്ഗാവ് സ്വദേശിയായ പൊലീസുകാരന്റെതായിരുന്നു സ്ഫോടനം നടത്തിയ കാർ എന്നും പിന്നീട് ഇദ്ദേഹം ഇത് വിറ്റയാതും പൊലീസ് അന്വേഷണത്തിൽ ക​ണ്ടെത്തി. എച്ച്.ആർ 26 7674 എന്ന നമ്പറിലുള്ള കാറാണ് സ്ഫോടനമുണ്ടാക്കിയത്. തുടർന്ന് ആർ.ടി.ഒയിൽ നിന്ന് കാറിനെക്കുറിച്ചുള്ള രേഖകൾ പൊലീസ് പരിശോധിക്കുന്നു. ഒരു പുൽവാമ സ്വദേശിയുടേതുൾപ്പെടെയുള്ള വ്യാജ ഐ.ഡികളും ലഭിച്ചിട്ടുണ്ട്.

എന്നാൽ, പലരുടെയും പേരിൽ കൈമാറ്റം ചെയ്യപ്പെട്ട വാഹനം ഉപയോഗിച്ചതും ബോധപൂർവമാണോ എന്നും സംശയിക്കുന്നു. കാറിന്റെ രജിസ്ട്രേഷൻ നമ്പർ ലഭിച്ചത് സി.സി ടിവിയിൽ നിന്നാണ്. ഇതിൽ നിന്ന് കാറി​ന്റെ യാത്രാ റൂട്ടുകൾ ശേഖരിച്ചു വരികയാണ്. 

Tags:    
News Summary - A mixture of ammonium nitrate and RDX was used for the explosion.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.