Posted On
date_range Updated On
date_range വ്യോമസേനയുടെ കിരൺ യുദ്ധവിമാനം തകർന്നു വീണു
ബംഗളൂരു: വ്യോമസേനയുടെ കിരൺ പരിശീലന യുദ്ധവിമാനം തകർന്നു വീണു. കർണാടകയിലെ ചാമരാജ നഗറിലാണ് സംഭവം.
ദിവസം നടത്തുന്ന പരിശീലന പറക്കലിനിടെയായിരുന്നു അപകടം. വിമാനം പൂർണമായി കത്തിനശിച്ചു. ഒരു വനിത അടക്കമുള്ള പൈലറ്റുമാർ സുരക്ഷിതമായി നിലത്തിറങ്ങി.
അപകട കാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ വ്യോമസേന ഉത്തരവിട്ടു. 2017ൽ തെലുങ്കാനയിലെ സിദ്ദിപേട്ടിൽ കിരൺ പരിശീലന യുദ്ധവിമാനം തകർന്നു വീണിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.