Posted On
date_range Updated On
date_range ഉത്തർപ്രദേശിൽ അഴുക്കുചാലിൽ തലയില്ലാത്ത മൃതദേഹം കണ്ടെത്തി
ലഖ്നോ: ഉത്തർപ്രദേശിലെ മീററ്റിൽ അഴുക്കുചാലിൽ അഴുകിയ മൃതദേഹം തലയില്ലാത്ത നിലയിൽ കണ്ടെത്തി. അഴുക്കുചാലിൽ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ദൗരാല പൊലീസ് സ്റ്റേഷൻ പരിധിയിൽ കാർഷിക സർവകലാശാലക്ക് പിറകിലുള്ള അഴുക്കുചാലിലാണ് മൃതദേഹം കണ്ടത്. മരിച്ചയാളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
മൃതദേഹം പോസ്റ്റ്മാർട്ടത്തിന് അയച്ചിട്ടുണ്ടെന്നും തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും സമീപപ്രദേശത്തെ സി.സി.ടി.വി കാമറകൾ പരിശോധിക്കുന്നുണ്ട്. ഇതുവരെ പ്രധാനപ്പെട്ട സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും മീററ്റ് സിറ്റി പൊലീസ് സുപ്രണ്ട് പിയൂഷ് സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.