ശിവാജി നഗറിൽ തകർന്നുവീണ സർക്കാർ നഴ്സറി സ്കൂൾ കെട്ടിടം
ബംഗളൂരു: ശിവാജി നഗറിൽ സർക്കാർ നഴ്സറി സ്കൂൾ കെട്ടിടം തകർന്നുവീണു. കൂക് റോഡിൽ ബി.ബി.എം.പിയുടെ കീഴിലുള്ള നഴ്സറി കെട്ടിടമാണ് തിങ്കളാഴ്ച പുലർച്ച മൂന്നോടെ നിലംപൊത്തിയത്. കെട്ടിടാവശിഷ്ടങ്ങൾ വീണ് സമീപം നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തകർന്നു. പുലർച്ചയായതിനാൽ വൻ അത്യാഹിതമാണ് ഒഴിവായത്. 80 കുരുന്നുകൾ പഠിക്കുന്ന നഴ്സറിയാണിത്.
കെട്ടിടത്തിന്റെ ശോച്യാവസ്ഥയെ കുറിച്ച് സ്ഥലം എം.എൽ.എയോട് പരാതി ഉന്നയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് രക്ഷിതാക്കൾ കുറ്റപ്പെടുത്തി. 50 വർഷത്തിലേറെ പഴക്കമുള്ളതായിരുന്നു കെട്ടിടം. പുതിയ കെട്ടിടത്തിന്റെ നിർമാണ നടപടികൾ ആരംഭിച്ചിരുന്നതായി ശിവാജി നഗർ എം.എൽ.എ റിസ്വാൻ അർഷദ് പ്രതികരിച്ചു.
തകർന്ന നഴ്സറി കെട്ടിടം
രണ്ടു വർഷം മുമ്പ് സ്കൂൾ കെട്ടിടം സന്ദർശിച്ചിരുന്നു. മണ്ഡലത്തിലെ ആറു സ്കൂളുകൾ പഴയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നതെന്നും ഇവ പുനർനിർമിക്കാൻ ടെണ്ടർ നടപടികൾ ആരംഭിച്ചതായും എം.എൽ.എ പറഞ്ഞു. ബി.ബി.എം.പി അധികൃതർ എത്തി കെട്ടിടാവശിഷ്ടങ്ങൾ നീക്കിത്തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.