Posted On
date_range Updated On
date_range ബൈക്കിൽ തിരിഞ്ഞിരുന്ന് കെട്ടിപ്പിടിച്ച് ദമ്പതികളുടെ യാത്ര; 8000 രൂപ പിഴയിട്ട് പൊലീസ്
ലഖ്നോ: ദേശീയപാതയിലൂടെ ബൈക്കിൽ അപകടകരമായ രീതിൽ കെട്ടിപ്പിടിച്ച് യാത്ര ചെയ്ത ദമ്പതികൾക്ക് 8000 രൂപ പിഴ. ദിവസങ്ങൾക്ക് മുമ്പ് ഉത്തർപ്രദേശിലെ ഹാപൂരിൽ ദേശീയപാത 9ലൂടെയായിരുന്നു ദമ്പതികളുടെ യാത്ര. മുൻസീറ്റിൽ പിറകിലേക്ക് തിരിഞ്ഞിരുന്ന് ഭർത്താവിനെ കെട്ടിപ്പിടിച്ചായിരുന്നു യുവതിയുടെ യാത്ര. ഇരുവരും ഹെൽമറ്റിട്ടിരുന്നില്ല.
സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ഹാപൂർ പൊലീസ് കേസെടുക്കുകയും പിഴയിടുകയുമായിരുന്നു. ദമ്പതികൾക്കെതിരെ നിയമനടപടികളും ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.