ബെളഗാവിയിൽ കുഴൽക്കിണറിൽ വീണ കുട്ടി മരിച്ചു

ബംഗളൂരു: ബെളഗാവിയിൽ കുഴൽക്കിണറിൽ വീണ രണ്ടു വയസുകാരൻ മരിച്ചു. റായ്ബാഗ് താലൂക്കിലെ അലകനുര്‍ ഗ്രാമത്തിലെ ശരദ് സിദ്ധപ്പ ഹസിരെ (രണ്ടര വയസ്) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് വീടിനു സമീപം കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായതിനാല്‍ തട്ടിക്കൊണ്ടു പോയതായി രക്ഷിതാക്കള്‍ ഹരുഗെരി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ശനിയാഴ്ച ഉച്ചയോടെ കുട്ടി കുഴല്‍ക്കിണറില്‍ വീണതായി കണ്ടെത്തി. ഇതേതുടര്‍ന്ന് രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയെങ്കിലും വിഫലമായി. ശനിയാഴ്ച രാത്രി ഫയർഫോഴ്സ് സംഘമെത്തി കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു. വീട്ടില്‍ നിന്ന് നൂറു മീറ്റര്‍ അകലെയുള്ള കരിമ്പുപാടത്തെ ഉപേക്ഷിക്കപ്പെട്ട കുഴല്‍ക്കിണറിലാണ് കുട്ടി വീണത്.

തട്ടിക്കൊണ്ടു പോയതായി പരാതി ലഭിച്ചതിനാല്‍ കുട്ടിയെ ആരെങ്കിലും കിണറ്റില്‍ ഇട്ടതാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. അച്ഛന്‍ സിദ്ധപ്പ ഹസരെയാണ് കുട്ടിയെ കൊന്നതെന്ന് മാതാവിെൻറ വീട്ടുകാര്‍ ആരോപിച്ചതിനെ കുറിച്ചും അന്വേഷിക്കുന്നുണ്ടെന്ന് എസ്.പി. ലക്ഷ്മണ്‍ നിംബരഗി പറഞ്ഞു.

Tags:    
News Summary - A child has died after falling into a tube well in Belagavi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.