975 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ്; മന്ദാന ഇൻഡസ്ട്രീസ് ഡയറക്ടർമാർക്കെതിരെ കേസെടുത്ത് ഇ.ഡി

മുംബൈ: മന്ദാന ഇൻഡസ്ട്രീസ് ലിമിറ്റഡ് ഉൾപ്പെട്ട 975 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുംബൈയിലെ പന്ത്രണ്ട് സ്ഥലങ്ങളിൽ പരിശോധന നടത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. തുടർന്ന് 140 ലധികം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.

അഞ്ചു ലോക്കറുകൾ, ഷെയറുകൾ, അഞ്ചുകോടി രൂപയുടെ സെക്യൂരിറ്റി എന്നിവയും ഇ.ഡി കണ്ടെത്തി മരവിപ്പിച്ചു. ലെക്സസ്, ബെൻസ് തുടങ്ങി മൂന്ന് ഹൈ- എൻഡ് കാറുകൾ റോളക്സ്, ഹബ്ലോട് പോലുള്ള വിലകൂടിയ ഒന്നിലധികം വാച്ചുകൾ, നിർണായകമായ നിരവധി രേഖകൾ തുടങ്ങിയവയും പരിശോധനയിൽ ഇ.ഡി കണ്ടെടുത്തു.

സംഭവത്തിൽ മന്ദാന ഇൻഡസ്ട്രീസ് ഡയറക്ടർമാരായ പുരുഷോത്തം മന്ദാന, മനീഷ് മന്ദാന, ബിഹാറിലാൽ മന്ദാന എന്നിവർക്കെതിരെ ഇ.ഡി കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചതിന് കേസ് എടുത്തിട്ടുണ്ട്. ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 975 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ബാങ്ക് ഓഫ് ബറോഡ നേരത്തെ സി.ബി.ഐക്ക് പരാതി നൽകിയിരുന്നു. 

News Summary - 975 crore bank fraud; case was filed against the directors of Mandana Industries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.