representational image

ത്രിപുരയിൽ ജാഗ്രത; 90 ശതമാനം സാമ്പിളുകളിലും ഡെൽറ്റ പ്ലസ്​

അഗർത്തല: ത്രിപുരയിൽ പരിശോധനക്ക്​ വിധേയമാക്കിയ 90 ശതമാനം സ്രവ സാമ്പിളുകളിലും ഡെൽറ്റ പ്ലസ്​ വകഭേദം. 151 സാമ്പിളുകൾ പരിശോധനക്ക്​ വിധേയമാക്കിയതിൽ 138 സാമ്പിളുകളിലും

അതിവ്യാപന ശേഷിയുള്ള ഡെൽറ്റ പ്ലസ്​ വകഭേദം ക​ണ്ടെത്തിയതായി കോവിഡ്​ നോഡൽ ഒാഫിസർ ഡോ. ദീപ്​ ദേബർമ അറിയിച്ചു.

രാജ്യത്തിന്‍റെ വടക്കുകിഴക്കൻ ഭാഗത്ത്​ ആദ്യമായാണ്​ ഡെൽറ്റ പ്ലസ്​ വകഭേദം സ്​ഥിരീകരിക്കുന്നത്​. ത്രിപുരയിൽനിന്ന്​ 151 സാമ്പിളുകൾ പശ്ചിമബംഗാളിലെ സർക്കാർ ലബോറട്ടറിയിലേക്ക്​ അയച്ചിരുന്നു. ഇതിൽ 138 കേസുകൾ​ ഡെൽറ്റ പ്ലസും മറ്റുള്ളവ ഡെൽറ്റ, ആൽഫ എന്നീ വകഭേദങ്ങളുമായിരുന്നു.

ത്രിപുരയിൽ ഇതുവരെ 56,169 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 574 മരണവും റിപ്പോർട്ട്​ ചെയ്​തു. 5152 പേരാണ്​ നിലവിൽ ചികിത്സയിലുള്ളതെന്നും ആരോഗ്യവകുപ്പ്​ അറിയിച്ചിരുന്നു.

അഞ്ചുശതമാനമാണ്​ കോവിഡ്​ പോസിറ്റിവിറ്റി നിരക്ക്​.

Tags:    
News Summary - 90percent Of Genome Sequencing Samples Test Positive For Delta Plus In Tripura

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.