ലോക്​ഡൗണിനിടെ പൊലീസ്​ വാനിൽ പ്രസവിച്ച ഒമ്പത്​ പേർക്ക്​ പൊലീസിന്‍റെ ​ആദരം

ന്യൂദൽഹി: കോവിഡിനെ തുടർന്ന്​ നടപ്പാക്കിയ ലോക്​ഡൗൺ കാലയളവിൽ പൊലീസ്​ വാനിൽ പ്രസവിച്ച ഒമ്പത്​ പേർക്ക്​ ഡൽഹി പൊലീസിന്‍റെ ആദരം. അന്താരാഷ്​ട്ര വനിത ദിനത്തോടനുബന്ധിച്ച്​ ഡൽഹി പൊലീസ്​ ആസ്​ഥാനത്ത്​ നടക്കുന്ന ചടങ്ങിലാണ്​ ഇവരെ ആദരിക്കുക.

ലോക്ഡൗൺ കാലത്ത്​ ഗതാഗതം നിരോധിച്ചതിനാൽ പ്രതിസന്ധി നേരിട്ട 997 ഗർഭിണികളെ വിവിധ ആശുപത്രികളിലേക്ക് മാറ്റാൻ തങ്ങൾ സഹായിച്ചതായി പൊലീസ്​ അധികൃതർ പറഞ്ഞു. ഇതിൽ ഒമ്പത് പേരാണ്​ യാത്രാമധ്യേ വാനുകളിൽ പ്രസവിച്ചത്​.

കോവിഡ് കാലയളവിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച 21 വനിതാ പൊലീസ് ഉദ്യോഗസ്ഥരെയും പൊലീസിനെ സഹായിച്ച 15 സ്​ത്രീകളെയും വനിതവദിന ചടങ്ങിൽ ചടങ്ങിൽ അനുമോദിക്കും.

Tags:    
News Summary - 9 Women Who Delivered Babies In Cops' Vans Invited To Delhi Police Event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.