കോഹിമ: നാഗാലാൻഡ് ജയിലിൽ നിന്ന് കൊലക്കേസ് പ്രതികളടക്കം ഒമ്പതു പേർ രക്ഷപ്പെട്ടു. ഇവർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. വിചാരണ കാത്തിരിക്കുന്ന പ്രതികളടക്കം രക്ഷപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.
ശനിയാഴ്ച പുലർച്ചെയാണ് സെല്ലിൽ നിന്ന് തടവുകാർ രക്ഷപ്പെട്ടത്. സംഭവത്തിൽ നാഗാലൻഡ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾക്കെതിരെ ലുക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ പൊലീസിനെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.