Posted On
date_range Updated On
date_range നാഗ്പൂർ സെൻട്രൽ ജയിലിൽ ഒമ്പത് തടവുകാർക്ക് കോവിഡ്
നാഗ്പൂർ: നാഗ്പൂർ സെൻട്രൽ ജയിലിൽ ഒമ്പത് തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുനിസിപ്പൽ കോർപ്പറേഷൻ ആരോഗ്യ വകുപ്പ്.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് നാല് ദിവസം മുമ്പ് 12 പേരിൽ കോവിഡ് പരിശോധന നടത്തിയിരുന്നു. ഇതിൽ നാല് പേർ കോവിഡ് പോസിറ്റീവ് ആയി. വെള്ളിയാഴ്ച അഞ്ച് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇവരെ മാറ്റി പാർപ്പിച്ചിരിക്കുകയാണ്. ഇതോടെ നാഗ്പൂരിൽ 65 കോവിഡ് കേസുകൾ പുതിയതായി റിപ്പോർട്ട് ചെയ്തു. നിലവിൽ 355 കേസുകളാണ് ജില്ലയിലുള്ളത്. 60 പേർ രോഗമുക്തരായി. 1,899 സാമ്പിളുകളാണ് പരിശോധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.