ന്യൂസിലൻഡ് ഭീകരാക്രമണം: കാണാതായവരിൽ മലയാളി യുവതി ആൻസിയും

ക്രൈ​സ്​​റ്റ്​​ച​ർ​ച്ച്: ന്യൂസിലാന്‍റിലെ ക്രൈസ്റ്റ് ചർച്ച് നഗരത്തിലെ രണ്ടു മുസ്ലിം പള്ളികൾക്ക് നേരെയുണ്ടാ യ ഭീകരാക്രമണത്തിൽ പരിക്കേറ്റ ഇന്ത്യക്കാരിൽ മലയാളിയും. കൊടുങ്ങല്ലൂർ സ്വദേശി ആൻസി കരിപ്പാക്കുളം എന്ന 25 വയസ്സുള ്ള യുവതിയെ കാണാതായിട്ടുണ്ട്. ഇവരുടെ പിതാവ് ആലിബാവയും മാതാവ് ഫാത്തിമയുമാണ്. മാടവന തിരുവള്ളൂർ പൊന്നാത്ത് അബ്ദു ൽ നാസറിൻെറ ഭാര്യയാണ്. വെടിവെപ്പിനിടയിൽ ആൻസിയുടെ കാലിന് പരിക്കേറ്റതായാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ന്യൂസിലാ ൻഡിൽ അഗ്രികൾച്ചറൽ യൂനിവേഴ്സിറ്റി വിദ്യാർഥിയാണ് ആൻസി. ഭർത്താവ് നാസർ അവിടെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ്.

ആക്രമണം നടക്കുമ്പോൾ ഇവർ പളളിയിൽ ഉണ്ടായിരുന്നതായാണ് രേഖ. ന്യൂസിലൻഡിലെ ഡീൻസ് അവന്യുവിലാണ് ഇവർ താമസിച്ചിര ുന്നത്. മരിച്ചവരെയും പരിക്കേറ്റവരെയും ഇതുവരെ പൂർണമായും തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരിലധികവും കുടിയേറ്റക്കാരെന്നാണ് വിവരം. അതേസമയം, 9 ഇന്ത്യൻ വംശജരെ കാണാതായതായി ന്യൂസിലാന്‍റിലെ ഇന്ത്യൻ സ്ഥാനപതി അറിയിച്ചു.


വെ​ള്ളി​യാ​ഴ്​​ച പ്രാ​ദേ​ശി​ക സ​മ​യം ഉ​ച്ച 1.40ഒാ​ടെ​യാ​ണ്​ ലോ​ക​ത്തെ ഞെ​ട്ടി​ച്ച ആ​ക്ര​മ​ണം. ജു​മു​അ ന​മ​സ്​​കാ​ര​ത്തി​നെ​ത്തി​യ​വ​ർ​ക്കു​നേ​രെ ആ​ക്ര​മി തു​ട​ർ​ച്ച​യാ​യി വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. പ​ള്ളി​യി​ൽ ഇൗ​സ​മ​യം ഇ​രു​ന്നൂ​റോ​ളം പേ​രു​ണ്ടാ​യി​രു​ന്ന​താ​യി ദൃ​ക്​​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. തോ​ക്കു​ധാ​രി 15 മി​നി​റ്റോ​ളം ​നി​റ​യൊ​ഴി​ച്ചു. 28കാരനായ ആക്ര​മി ആ​സ്​​ട്രേ​ലി​യ​ൻ സ്വ​ദേ​ശി​യാ​യ വ​ല​തു​പ​ക്ഷ ഭീ​ക​ര​നാ​ണെ​ന്ന്​ ആ​സ്​​ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി സ്​​കോ​ട്ട്​ മോ​റി​സ​ൺ സ്​​ഥി​രീ​ക​രി​ച്ചു.

സം​ഭ​വ​വ​ു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വ​നി​ത ഉ​ൾ​പ്പെ​ടെ നാ​ലു​പേ​രെ അ​റ​സ്​​റ്റ്​​ചെ​യ്​​ത​താ​യി ന്യൂ​സി​ല​ൻ​ഡ്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. ഡീ​ൻ​സ്​ അ​വ​ന്യൂ​വി​ലെ അ​ൽ​നൂ​ർ പ​ള്ളി​യി​ൽ ന​ട​ന്ന വെ​ടി​വെ​പ്പി​ൽ 41 പേ​രും ലി​ൻ​വു​ഡ്​ അ​വ​ന്യൂ​വി​ലെ പ​ള്ളി​യി​ൽ എ​ട്ടു​​പേ​രു​മാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. ര​ണ്ടു പ​ള്ളി​ക​ളും അ​ഞ്ചു കി. ​മീ​റ്റ​ർ ചു​റ്റ​ള​വി​ലാ​ണ്. ഒ​രാ​ൾ ത​ന്നെ​യാ​ണ്​ ര​ണ്ടി​ട​ത്തും ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന്​ സംശയിക്കുന്നു. പ​ള്ളി​യു​ടെ പി​ന്നി​ൽ​നി​ന്നാ​ണ്​ ആക്ര​മി എ​ത്തി​യ​ത്. വെ​ടി​വെ​പ്പ്​ തു​ട​ങ്ങി​യ​തോ​ടെ പ​ല​രും മ​തി​ൽ ചാ​ടി ര​ക്ഷ​പ്പെ​ട്ടു.

വെ​ടി​യു​തി​ർ​ക്കു​ന്ന​ത്​ ആക്ര​മി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ലൈ​വാ​യി ന​ൽ​കി​യി​രു​ന്നു. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ന്​ ക്രൈ​സ്​​റ്റ്​ ച​ർ​ച്ച്​ ന​ഗ​ര​ത്തി​ൽ എ​ത്തി​യ ബം​ഗ്ലാ​ദേ​ശ്​ ക്രി​ക്ക​റ്റ്​ ടീം ​പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഇ​വ​ർ പ​ള്ളി​യി​ൽ എ​ത്തു​ന്ന​തി​ന്​ തൊ​ട്ടു​മു​മ്പാ​യി​രു​ന്നു വെ​ടി​വെ​പ്പ്. മ​ത്സ​രം പി​ന്നീ​ട്​ റ​ദ്ദാ​ക്കി. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും കു​ടി​യേ​റ്റ​ക്കാ​രും അ​ഭ​യാ​ർ​ഥി​ക​ളു​മാ​ണെ​ന്നാ​ണ്​ സൂ​ച​ന. അ​റ​സ്​​റ്റി​ലാ​യ ഒ​രാ​ൾ​ക്കെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്തി.

സം​ഭ​വം തീ​വ്ര​വാ​ദി ആ​ക്ര​മ​ണ​മാ​ണെ​ന്ന്​​ വി​ശേ​ഷി​പ്പി​ച്ച ന്യൂ​സി​ല​ൻ​ഡ്​​ പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ത ആ​ർ​േ​ഡ​ൻ രാ​ജ്യ​ത്തി​​​​​​​​െൻറ ക​റു​ത്ത ദി​ന​ങ്ങ​ളി​ലൊ​ന്നാ​ണി​തെ​ന്ന്​ പ​റ​ഞ്ഞു. ആ​ക്ര​മ​ണം ആ​സൂ​ത്രി​ത​മാ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​തി​ക​ളെ​ന്നു​ സം​ശ​യി​ക്കു​ന്ന​വ​ർ തീ​വ്ര നി​ല​പാ​ടു​ക​ളു​ള്ള​വ​രാ​ണ്. ഇ​ത്ത​രം കാ​ഴ്​​ച​പ്പാ​ടു​ക​ൾ​ക്ക്​​ രാ​ജ്യ​ത്തോ ലോ​ക​ത്തോ സ്​​ഥാ​ന​മി​ല്ലെ​ന്നും ജ​സീ​ന്ത ആ​ർ​േ​ഡ​ൻ പ​റ​ഞ്ഞു. പൊ​തു​വെ സ​മാ​ധാ​നം നി​ല​നി​ൽ​ക്കു​ന്ന ന്യൂ​സി​ല​ൻ​ഡി​ൽ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ലോ​കം ത​ന്നെ ന​ടു​ങ്ങി. വാ​ഹ​ന​ത്തി​ൽ സ്​​ഫോ​ട​ക വ​സ്​​തു​ക്ക​ളു​മാ​യാ​ണ്​ തീ​വ്ര​വാ​ദി​ക​ൾ എ​ത്തി​യ​ത്. സം​ഭ​വ സ്​​ഥ​ല​ത്തു​നി​ന്ന്​ നി​ര​വ​ധി ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു.

ആ​ക്ര​മ​ണ​ത്തി​ന്​ മു​മ്പ്​ പ്ര​തി​ക​ളി​ലൊ​രാ​ളെ​ന്നു​ സം​ശ​യി​ക്കു​ന്ന ആ​ൾ ഉ​ദ്ദേ​ശ്യ​ല​ക്ഷ്യ​ങ്ങ​ളു​െട 87 പേ​ജു​ള്ള പ​ത്രിക സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പു​റ​ത്തു​വി​ട്ടി​രു​ന്നു. ഇ​തി​ൽ കു​ടി​യേ​റ്റ വി​രു​ദ്ധ, മു​സ്​​ലിം വി​രു​ദ്ധ ആ​ശ​യ​ങ്ങ​ളും അ​ക്ര​മ​ത്തി​​നു​ള്ള കാ​ര​ണ​ങ്ങ​ളു​മാ​ണ്​ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

Tags:    
News Summary - 9 Indian-Origin People Missing After Mosque Shootings: Indian Envoy To New Zealand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.