ദിവസം 87 ബലാത്സംഗ കേസുകൾ; കണക്കുകൾ ഞെട്ടിക്കും

ന്യൂഡൽഹി: രാജ്യത്തെ ബലാത്സംഗ കേസുകളുടെ കണക്ക് ഞെട്ടിക്കുന്നത്. നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2019ൽ ദിവസവും 87 ബലാത്സംഗ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ 4,05,861 കേസുകളാണ് ഒരു വർഷം റിപ്പോർട്ട് ചെയ്തത്.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ 7.3 ശതമാനം വർധനവാണ് വർഷത്തിൽ രേഖപ്പെടുത്തിയത്. 2018ൽ ആകെ കേസുകൾ 3,78,236 ആയിരുന്നു.

2018ൽ 33,356 ബലാത്സംഗ കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2017ൽ ഇത് 32,559 ആയിരുന്നു.

കുട്ടികൾക്കെതിരായ അതിക്രമങ്ങളും രാജ്യത്ത് വർധിക്കുകയാണ്. 4.5 ശതമാനമാണ് വർധന. 2019ൽ 1.48 ലക്ഷം കേസുകളാണ് കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ രജിസ്റ്റർ ചെയ്തത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.