ഡൽഹിയിൽ 85 ബി.എസ്​.എഫ്​ ജവാൻമാർക്ക്​ കൂടി കോവിഡ്​ 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 85 ബി.എസ്.എഫ് ജവാന്മാര്‍ക്ക് കൂടി കോവിഡ് വൈറസ്​ ബാധ സ്ഥിരീകരിച്ചു. ഇതോടെ ഡൽഹിയിൽ വൈറസ്​ ബാധ സ്ഥിരീകരിച്ച ബി.എസ്​.എഫ്​ ജവാൻമാരുടെ എണ്ണം 154 ആയി.  ജമാ മസ്ജിദ്, ചാന്ദിനി മഹല്‍ പ്രദേശങ്ങളില്‍ വിന്യസിച്ചിരുന്ന 126, 178 ബറ്റാലിയനിലുള്ള 60 ലധികം ജവാൻമാർക്കാണ്​  നേരത്തെ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. 

രാജസ്ഥാനിലെ ജോധ്​പുരിലെ ബറ്റാലിയനിൽ നിന്നും  വിന്യസിക്കപ്പെട്ട 30 ബി.എസ്.എഫുകാർക്കും കോവിഡ്​ സ്ഥിരീകരിച്ചിട്ടുണ്ട്​. ഡൽഹി വാൾഡ്​ സിറ്റി ഏരിയയിൽ സുരക്ഷാ ചുമതലക്കായി വിന്യസിച്ചിരുന്നവർക്കാണ്​ കോവിഡ്​ കണ്ടെത്തിയിരിക്കുന്നത്​. ഇവരെ ബി.എസ്​.എഫി​​െൻറ സബ്​സിഡിയറി ട്രെയിനിങ്​ സ​െൻററിൽ ക്വാറൻറീൻ ചെയ്​തു. 

ഡല്‍ഹി ആർ.കെ പുരയിലെ ആശുപത്രിയിലുള്ള എട്ട് ബി.എസ്.എഫ് ജവാന്മാര്‍ക്കും രോഗം ബാധിച്ചതായി കണ്ടെത്തിയിരുന്നു. ത്രിപുരയിൽ ഇതുവരെ 37 ജവാൻമാർക്ക്​ കോവിഡ് വൈറസ്​ ബാധിച്ചതായാണ്​ റിപ്പോർട്ട്​. 

Tags:    
News Summary - 85 more BSF personnel test positive for Covid-19 in Delhi - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.