മുംബൈ: നഗരത്തിലെ നവ ഷേവ തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട 800 കോടി രൂപയുടെ അഴിമതി കേസിൽ ടാറ്റ കമ്പനി, ജവഹർലാൽ നെഹ്റു തുറമുഖ അതോറിറ്റി ഉന്നതരെ അടക്കം പ്രതിചേർത്ത് സി.ബി.ഐ കേസ്.
ജവഹർലാൽ നെഹ്റു പോർട്ട് അതോറിറ്റി മുൻ ചീഫ് മാനേജർ സുനിൽ കുമാർ മദഭവി, മുംബൈയിലെ ടാറ്റ കൺസൽട്ടിങ് എൻജിനീയേഴ്സിന്റെ ഡയറക്ടർ ദേവ്ദത്ത് ബോസ് എന്നിവർക്കും ടാറ്റ ഉൾപ്പെട്ട കൺസോർട്യത്തിലെ മറ്റു കമ്പനികൾക്കും എതിരെയാണ് കേസ്.
വലിയ കപ്പലുകളെ ഉൾക്കൊള്ളുന്നതിനായി തുറമുഖത്തിന്റെ നാവിഗേഷൻ ചാനൽ ആഴത്തിലാക്കാനുള്ള കാപിറ്റൽ ഡ്രെഡ്ജിങ് പദ്ധതിയുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം.
മുംബൈയിലെ ബോസ്കാലിസ് സ്മിറത്, ചെന്നൈയിലെ ജൻ ഡേ നൂൽ ഡ്രെഡ്ജിങ് എന്നിവയാണ് മറ്റു കമ്പനികൾ. തുറമുഖ അതോറിറ്റി ഉദ്യോഗസ്ഥരും കമ്പനിയിലെ ഉന്നതരും ചേർന്ന് പൊതു ഫണ്ട് തട്ടിയെടുക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.