എട്ട്​ വർഷം മുമ്പ്​ പങ്കാളിയെ കൊലപ്പെടുത്തി ഒളിവിൽ പോയയാൾ മരിച്ചനിലയിൽ

ന്യൂഡൽഹി: എട്ടു വർഷം മുമ്പ്​ പങ്കാളിയെ കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതി ആശുപത്രിയില്‍ മരിച്ചു. ഡല്‍ഹി സ്വദേശി രാജു ഗെഹ്​ലോട്ടാണ് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. 2011ൽ കോൾ സ​െൻറർ ജീവനക്കാരിയായ പങ്കാളി നീതു സോള ങ്കിയെ(29) കൊലപ്പെടുത്തി ബാഗിലാക്കി ന്യൂഡല്‍ഹി റെയില്‍വെ സ്‌റ്റേഷനു പുറത്ത് ഉപേക്ഷിച്ച ശേഷം ഇയാൾ രക്ഷപ്പെടുകയായിരുന്നു. കൃത്യം നടത്തുന്ന കാലയളവിൽ എയർ ഇന്ത്യയിലെ ജീവനക്കാരനായിരുന്നു ഇയാൾ.

2011 ഫെബ്രുവരി 11 നാണ്​ ന്യൂഡൽഹി റെയിൽവേ സ്​റ്റേഷന്​ പുറത്ത്​ ഉപേക്ഷിച്ച ബാഗിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്​. കഴുത്തറുത്ത നിലയിൽ കണ്ടെത്തിയ മൃതദേഹം പൊലീസിന്​ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ‘പീകോക്ക്​ ടാറ്റു പതിച്ച പെൺകുട്ടി’ എന്ന പേരിലാണ്​ പൊലീസ്​ പിന്നീട്​ കേസന്വേഷിച്ചത്​. ഫെബ്രുവരി 23നാണ്​ പെൺകുട്ടിയെ തിരിച്ചറിഞ്ഞത്​. ഇതോടെ കൊല നടത്തിയത്​ സൗത്ത്​ ഡൽഹിയിലെ വാടകവീട്ടിൽ യുവതിക്കൊപ്പം താമസിച്ചിരുന്ന ഗെഹ്​ലോട്ടാണെന്ന്​ തെളിഞ്ഞു. ഇയാൾ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പൊലീസ്​ പ്രതിയെ കണ്ടെത്താൻ 10,000 പോസ്​റ്ററുകളാണ്​ നഗരത്തിൽ പതിച്ചത്​. പ്രതിയെ കുറിച്ച്​ വിവരം നൽകുന്നവർക്ക്​ 50,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഇയാൾ ബാ​ങ്കോക്കിലേക്ക്​ കടന്നുവെന്നും പൊലീസ്​ സംശയിച്ചിരുന്നു. പ്രതിക്കായി വിവിധ സംസ്ഥാനങ്ങളിലേക്ക്​ അന്വേഷണ സംഘത്തെ അയക്കുകയും ചെയ്​തു.

കഴിഞ്ഞ ആഴ്​ചയാണ്​ കടുത്ത വയറുവേദനയെ തുടർന്ന്​ റോഹൻ ദാനിയ എന്നപേരിൽ ഗെഹലോട്ട്​ ഗുരുഗ്രാമിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്​. കരൾ രോഗം മൂർച്​ഛിച്ചതിനെ തുടർന്ന്​ ചൊവ്വാഴ്​ച വൈകീ​ട്ടോടെ​ ഇയാൾ മരണപ്പെട്ടു​. മരണശേഷം പൊലീസ്​ നടത്തിയ അന്വേഷണത്തിലാണ്​ കള്ളപേരിൽ ഗെഹ്​ലോട്ട്​ ഗുരുഗ്രാമിലെ ഒ​ട്ടോമൊബൈൽ​ സ്ഥാപനത്തിൽ ജീവനക്കാരനായി കഴിയുകയായിരുന്നുവെന്ന്​ കണ്ടെത്തിയത്​.

ഒളവിലായിരുന്ന ഗെഹ്ലോ​ട്ട് കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നില്ല. ഇയാളുടെ മരണവിവരം ​ കുടുംബാംഗങ്ങളെ അറിയിച്ചതായി പൊലീസ് പറഞ്ഞു.

Tags:    
News Summary - 8 years on the run, man suspected of killing live-in partner dies- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.