ചെന്നൈ: നഗരത്തിലെ താംബരം റെയിൽവേ സ്റ്റേഷൻ പരിധിയിൽ ഒരേ ദിവസം അടുത്തടുത്ത എട്ടിടങ്ങളിൽ ബൈക്കിലെത്തിയ രണ്ടംഗ സംഘം സ്ത്രീകളുടെ സ്വർണമാല പിടിച്ചുപറി നടത്തിയത് പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച രാത്രി ചെന്നൈ സിറ്റി പൊലീസ് കമീഷണർ ഓഫിസിൽ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇന്ദിരയെന്ന പൊലീസ് ഉദ്യോഗസ്ഥയുടെ സ്വർണമാലയും നഷ്ടപ്പെട്ടു.
താമ്പരം മുടിഞ്ചൂർ ദേവരാജ് തെരുവിൽ വീടിന്റെ ഗേറ്റ് തുറക്കുന്നതിനിടെയാണ് ഇന്ദിരയുടെ കഴുത്തിലണിഞ്ഞ അഞ്ചര പവന്റെ സ്വർണമാല പ്രതികൾ പിടിച്ചുപറിച്ചത്. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇതേപോലെ 24 മണിക്കൂറിനിടെ സേലയൂർ, മണിമംഗലം, കുടുവാഞ്ചേരി, മറൈമലൈ നഗർ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിലും സ്വർണാഭരണ പിടിച്ചുപറി സംഭവം അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.