Posted On
date_range Updated On
date_range 24 മണിക്കൂറിനിടെ 743 പേർക്ക് കോവിഡ്; ഏഴ് മരണം; മൂന്ന് മരണം കേരളത്തിൽ
ന്യൂഡൽഹി; രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളിൽ നേരിയ കുറവ്. 24 മണിക്കൂറിനിടെ 743 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ് ദിവസം ഇത് 797 ആയിരുന്നു. നിലവിൽ 3997 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
ഏഴ് പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ മൂന്നും കേരളത്തിലാണ്. കർണാടകയിൽ രണ്ട് പേരും ഛത്തീസ്ഗഡ്, തമിഴ്നാട് എന്നിവിടങ്ങളിൽ ഓരോ മരണവും റിപ്പോർട്ട് ചെയ്തിരുന്നു. ഡിസംബർ 5വരെ ഇരട്ട അക്കത്തിലായിരുന്നു കോവിഡ് കേസുകൾ പിന്നീട് ക്രമാതീതമായി ഉയരുകയായിരുന്നു.
2020ലായിരുന്നു കോവിഡ് രാജ്യത്ത് സ്ഥിരീകരിച്ചത്. നാലു വർഷത്തിനിടെ 4.5 കോടിയാളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 5.3 ലക്ഷം പേരാണ് രോഗം മൂലം മരണപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.