കോവിഡ്​ ക്ലസ്​റ്ററായി തിരുമല തിരുപ്പതി ദേവസ്​ഥാനം; രോഗം ബാധിച്ചത്​ 743 ജീവനക്കാർക്ക്​

തിരുപ്പതി: തിരുമല തിരുപ്പതി ദേവസ്​ഥാനത്ത്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​ 743 ജീവനക്കാർക്ക്​. മൂന്നാഴ്​ച മുമ്പ്​ ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ കോവിഡ്​ ബാധിച്ച്​ മരിച്ചതിന്​ പിന്നാലെയാണ്​ ഇത്രയും പേർക്ക്​ രോഗം സ്​ഥിരീകരിച്ചത്​. ക്ഷേത്രത്തിലെ മൂന്നു ജീവനക്കാർ ഇതുവരെ രോഗം മൂലം മരിച്ചതായും അധികൃതർ അറിയിച്ചു.

ലോക്​ഡൗണിന്​ ശേഷം ജൂൺ 11ന്​ പൊതുജനങ്ങൾക്കായി ക്ഷേത്രം തുറന്നുനൽകുകയായിരുന്നു. തിരുമല തിരുപ്പതി ദേവസ്​ഥാനത്തിനാണ്​ ക്ഷേത്രത്തി​െൻറ ചുമതല. ഖജനാവ്​ നിറക്കാൻ വേണ്ടി മാത്രമാണ്​ ക്ഷേത്രം പൊതുജനങ്ങൾക്കായി തുറ​ന്നതെന്ന ആരോപണം ഭാരവാഹികൾ നിഷേധിച്ചു.

ജൂലൈ 19ന്​ ദേവസ്​ഥാനത്തെ മുഖ്യപുരോഹിതനായ ശ്രീനിവാസ്​ ദീക്ഷിദിലു കോവിഡ്​ ബാധിച്ച്​ മരിച്ചിരുന്നു. 73 കാരനായ ഇദ്ദേഹം ശ്രീ വെങ്കിടേശ്വര ഇൻസ്​റ്റിറ്റ്യൂട്ട്​ ​ഓഫ്​ മെഡിക്കൽ സയൻസസി​ൽ ചികിത്സയിലായിരുന്നു. ജൂലൈ അവസാനത്തോടെ 140 പേർക്ക്​ ഇവിടെ രോഗം പടർന്നുപിടിച്ചിരുന്നു. തുടർന്ന്​ ക്ഷേത്രദർശനത്തിന്​ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ദിവസവും സന്ദർശനം നടത്തുന്നവരുടെ എണ്ണം 12,000 ആക്കി ചുരുക്കുകയായിരുന്നു. 

Tags:    
News Summary - 743 at Tirumala Tirupati Devasthanam Test COVID Positive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.