Posted On
date_range Updated On
date_range മുംബൈ ജയിലിൽ 72 തടവുകാർക്കും ഏഴ് ഉദ്യോഗസ്ഥർക്കും കോവിഡ്
മുംബൈ: മുംബൈ അർതർ റോഡിലെ ജയിലിൽ 72 തടവുകാർക്കും ഏഴ് ജയിൽ ഉദ്യോഗസ്ഥർക്കും കോവിഡ് 19 സ്ഥിരീകരിച്ചു. തടവുകാരെ വെള്ളിയാഴ്ച രാവിലെ ജി.ടി ഹോസ്പിറ്റലിലേക്കും സെൻറ് ജോർജ് ഹോസ്പിറ്റലിലേക്കും മാറ്റും.
ജയിൽ ഉദ്യോഗസ്ഥരെയും വെള്ളിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കും. ധാരാവിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 50 കോവിഡ് 19 കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയിലെ മൊത്തം രോഗികളുടെ എണ്ണം 783 ആയി.
ഇതുവരെ 21 പേർക്കാണ് ഇവിടെ ജീവൻ നഷ്ടമായത്. അതേസമയം, മദ്യവിൽപ്പന കേന്ദ്രങ്ങൾക്ക് ലോക്ഡൗൺ ഇളവ് നൽകിയതിനെ തുടർന്ന് മേയ് നാല് മുതൽ ഇതുവരെ മുംബൈയിൽ 48.14 കോടിയുടെ മദ്യം വിറ്റതായി എക്സൈസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.