രാജസ്ഥാനിൽ ഏഴ്​ വയസുകാരിയെ പീഡിപ്പിച്ച ശേഷം കഴുത്ത്​ ഞെരിച്ച്​ കൊലപ്പെടുത്തി

ജയ്​പൂർ: രാജസ്ഥാനിൽ ഏഴ്​ വയസുകാരിയെ പീഡനത്തിനിരയാക്കിയ ശേഷം കഴുത്ത്​ ഞെരിച്ച്​ കൊലപ്പെടുത്തി. ജയ്​പൂരിൽ നിന്ന്​ 340 കിലോ മീറ്റർ അകലെയുള്ള ജലാവർ ജില്ലയിലാണ്​ നാടിനെ നടുക്കിയ സംഭവമുണ്ടായത്​.

​വീടിന്​ പുറത്ത്​ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ വെള്ളിയാഴ്​ച മുതൽ പെൺകുട്ടി​െയ കാണാതാവുകയായിരുന്നു. തുടർന്ന്​ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. അന്വേഷണം നടന്നുകൊണ്ടിരിക്കെ വീടിന്​ 200 മീറ്റർ അ​കലെ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

പോസ്​റ്റ്​മോർട്ടത്തിൽ പെൺകുട്ടി​യെ ക്രൂരമായ പീഡനത്തിനിരയാക്കിയ ശേഷം കഴുത്ത്​ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന്​ വ്യക്​തമായി. ​െസെബർ വിദഗ്​ധരുടെയും ഡോഗ്​ സ്വകാഡി​​​​െൻറയും സഹായത്തോടെ കേസ്​ എത്രയും പെ​െട്ടന്ന്​​ തെളിയിക്കാനാണ്​ ശ്രമിക്കുന്നതെന്ന്​ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥനായ ആനന്ദ്​ ശർമ്മ പറഞ്ഞു.

കഴിഞ്ഞ അഞ്ച്​ മാസത്തിനിടെ ജലാവർ ജില്ലയിൽ റിപ്പോർട്ട്​ ചെയ്യുന്ന രണ്ടാമത്തെ ബലാൽസംഗമാണിത്​. ഇതിന്​ മുമ്പ്​ ഫെബ്രുവരിയിൽ ആറ്​ വയസുകാരി ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. 

Tags:    
News Summary - 7-Year-Old Girl Raped, Strangled While Playing Near Home In Rajasthan-India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.