മുംബൈ: ഡേറ്റിങ് സൈറ്റിൽ രജിസ്റ്റർ ചെയ്ത മലാഡ് സ്വദേശിയായ 65കാരന് നഷ്ടമായത് 46 ലക്ഷം രൂപ. യുവതികളുമായി അടു പ്പത്തിലാവാൻ ശ്രമിച്ച വിവാഹിതനായ ഇയാളെ രണ്ട് സ്ത്രീകൾ ചേർന്ന് കബളിപ്പിക്കുകയായിരുന്നു. രജിസ്റ്റർ ചെയ് തതിന് പിന്നാലെ യുവതി വിളിച്ച് പെൺകുട്ടിയെ ലഭിക്കാൻ പണമാവശ്യപ്പെടുകയും പല തവണയായി 46 ലക്ഷത്തോളം രൂപ ഇയാൾ ബാ ങ്ക് വഴി നൽകുകയും ചെയ്തു.
പൊലീസ് സംഭവം വിശദീകരിക്കുന്നത് ഇങ്ങനെ -
ഈ വർഷം ജനുവരിയിലാണ് വൻ തട്ടി പ്പിനിരയായി വയോധികൻ പൊലീസ് സ്റ്റേഷനിൽ എത്തിയത്. ഒരു സൗജന്യ ക്ലാസിഫൈഡ്സ് വെബ് സൈറ്റിൽ കയറി അതിൽ ‘ലുകി ങ് ഫോർ’ എന്ന സെക്ഷനിൽ വിനോദം എന്ന വിഭാഗം തെരഞ്ഞെടുക്കുകയായിരുന്നു. ശേഷം ഒരു ഡേറ്റിങ് സൈറ്റിൽ അപേക്ഷിക്കാൻ ആവശ്യപ്പെടുകയും അത് പ്രകാരം രജിസ്റ്റർ ചെയ്യുകയും ചെയ്തു. തൊട്ടുപിന്നാലെ മീര എന്ന് പേരുള്ള ഒരു സ്ത്രീ വിളിച്ചു.
മൂന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ അയച്ച മീര അതിൽ നിന്ന് ഒരാളെ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു. 25,500 രൂപ നൽകിയാൽ പെൺകുട്ടിയെ നേരിട്ട് കാണാമെന്നും ശേഷം ഒരു വർഷത്തേക്ക് അവരുമായി ബന്ധം പുലർത്താമെന്നും അറിയിച്ചു. പിന്നീട് ഓരോ കാരണങ്ങൾ പറഞ്ഞ് പലതവണയായി 46 ലക്ഷം രൂപ വരെ അവർ ഓൺലൈൻ ട്രാൻസാക്ഷൻ വഴി വാങ്ങിയതായി 65 വയസ്സുകാരൻ പൊലീസിനോട് പറഞ്ഞു.
വയോധികൻെറ ഫോൺ നമ്പർ മറ്റാരുമായും പങ്കുവെക്കാതിരിക്കാൻ 82,500രൂപയാണ് ഇൗടാക്കിയത്. വീഡിയോ കോൾ ഇൻഷുറൻസ് ഇനത്തിൽ 1.75 ലക്ഷം, ഒരു വർഷത്തേക്ക് പെൺകുട്ടിയുമായി കരാറുണ്ടാക്കാൻ 2.85 ലക്ഷം, പ്രൊഫൈൻ വെരിഫിക്കേഷന് 5.50 ലക്ഷം എന്നിവ അടച്ച ശേഷം ഒരു ദിവസം യുവതിയിൽ നിന്നും മറ്റൊരു കോൾ വരികയായിരുന്നു. പ്രീമിയം മെമ്പർഷിപ്പ് എടുക്കാൻ 26.50 ലക്ഷം രൂപയാണ് അന്ന് അവർ ആവശ്യപ്പെട്ടത്.
കൂടെ 50000 രൂപ അധിക ചാർജായും ഇൗടാക്കി. പണമടച്ച ശേഷം റോസി എന്ന പെൺകുട്ടിയുടെ നമ്പർ ലഭിക്കുകയും അവളുമായി വയോധികൻ പലതവണ സംസാരിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. എന്നാൽ പിന്നീട് ഒരു ദിവസം മീര വിളിച്ച് റോസിയുടെ പ്രൊഫൈൽ മറ്റാരുമായും പങ്കുവെക്കാതിരിക്കാൻ 7.85 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. അതും അയാൾ മടികൂടാതെ അടച്ചു. എന്നാൽ അതിന് ശേഷം മീരയുടേയും റോസിയുടേയും ഫോൺ വിളികൾ നിലച്ചെന്നും അയാൾ അറിയിച്ചു.
എന്നാൽ ഡേറ്റിങ് സൈറ്റിൻെറ മറ്റ് ഓപഷ്നുകളിൽ പരതിയതോടെയാണ് പറ്റിയ അബദ്ധം മനസ്സിലാകുന്നത്. സൈറ്റിന് യൂസർമാർ നൽകിയ നിരൂപണങ്ങൾ എല്ലാം തന്നെ ഇത് വ്യാജമാണെന്ന് തെളിയിക്കുന്നതായിരുന്നു. പിന്നീട് റോസിയെയും മീരയേയും വിളിച്ച് പണം തിരികെ നൽകാൻ ആവശ്യപ്പെട്ടു. വൈകാതെ മുഴുവൻ പണവും ലഭിക്കുമെന്ന് അറിയിച്ചെങ്കിലും വീണ്ടും പൂർണ്ണമായി ബന്ധം വിച്ഛേദിച്ചു.
ഇത്തരം സൈറ്റുകളിൽ കയറി അബദ്ധം പിണയുന്നത് തുടർ സംഭവമാണ്. കുറ്റവാളികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും വൈകാതെ ഇതിന് പിന്നലുള്ളവരെ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.