മംഗളൂരു: വ്യാജപ്പേരിൽ നവവരൻ ചമഞ്ഞ് 22കാരിയെ വിവാഹം ചെയ്ത 62കാരൻ അറസ്റ്റിൽ. മുഹമ്മദ് അനീസ് എന്ന വ്യാജപ്പേരിലെത്തിയ ബോളാറിലെ ബി.എസ്. ഗംഗാധറിനെയാണ് മംഗളൂരു കദ്രി പൊലീസ് പിടികൂടിയത്. ഇയാളുടെ മൂന്നാം വിവാഹമാണിത്. ചതി, ബലാത്സംഗ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റെന്ന് സിറ്റി പൊലീസ് കമീഷണർ എൻ. ശശികുമാർ പറഞ്ഞു.
സുഹൃത്തുക്കളായ സയ്യിദ്, ശബീർ, മുഹമ്മദ് എന്നിവർ മുഖേനയാണ് പുത്തൂരിലെ വിധവയായ യുവതിയെ കഴിഞ്ഞ ഡിസംബർ 21ന് ഗംഗാധർ വിവാഹം ചെയ്തത്. വിവാഹശേഷം യുവതി ഗർഭിണിയുമായി. പച്ചക്കറി വ്യാപാരിയാണെന്നും വീട്ടിലെ പ്രശ്നങ്ങൾ കാരണം ഇതുവരെ വിവാഹം നടന്നിട്ടില്ലെന്നുമാണ് അറിയിച്ചിരുന്നത്. എന്നാൽ, താൻ കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയ യുവതി ഇയാളിൽനിന്ന് അകലം പാലിച്ചു. പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
അതിനിടെ, സംഘ്പരിവാർ 'ലവ് ജിഹാദ്' ആരോപണവുമായി രംഗത്തെത്തി. തെൻറ ഭർത്താവിനെ തട്ടിക്കൊണ്ടുപോയി വിവാഹത്തിനായി മതംമാറ്റിയെന്നാരോപിച്ച് ഗംഗാധറിെൻറ ഭാര്യമാരിൽ ഒരാളെക്കൊണ്ട് മംഗളൂരു പാണ്ഡേശ്വരം പൊലീസ് സ്റ്റേഷനിൽ പരാതി കൊടുപ്പിച്ചു. ഈ പരാതി ലഭിച്ചതോടെ പൊലീസ് നടത്തിയ ഊർജിത അന്വേഷണത്തിലാണ് യഥാർഥ സംഭവം വെളിവായതും ഇയാൾ പിടിയിലായതും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.