Posted On
date_range Updated On
date_range കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പൂൾ പാർട്ടി; 15 യുവതികളുൾപ്പടെ 61 പേരെ പൊലീസ് അറസ്റ്റ് ചെയ്തു
ന്യൂഡൽഹി കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പാർട്ടി നടത്തിയ 61 പേരെ നോയിഡ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ 15 പേർ യുവതികളാണ്. ഇവരിൽ നിന്ന് മദ്യക്കുപ്പികളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞദിവസം രാത്രി എക്സ്പ്രസ് വേ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രീൻ ബ്യൂട്ടി ഫാംഹൗസിലാണ് പൂൾ പാർട്ടി നടന്നത്. 46 പുരുഷൻമാരും 15 സ്ത്രീകളുമാണ് പാർട്ടിയിൽ പങ്കെടുക്കാനെത്തിയത്. ഇവരാരും മാസ്ക് ധരിച്ചിരുന്നില്ല. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഒത്തുകൂടിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായവരെല്ലാം ഡൽഹി നിവാസികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.