Posted On
date_range Updated On
date_range ചെന്നൈയിൽ അടിമജോലി ചെയ്തിരുന്ന 61 വടക്കേന്ത്യൻ തൊഴിലാളികളെ മോചിപ്പിച്ചു
ചെന്നൈ: സ്വകാര്യ ആഭരണ നിർമാണ യൂനിറ്റുകളിൽ അടിമജോലിക്ക് നിയോഗിക്കപ്പെട്ടിരുന്ന 61 വടക്കേന്ത്യൻ തൊഴിലാളിക ളെ ചെന്നൈ പൊലീസ് മോചിപ്പിച്ചു. പ്രായപൂർത്തിയാകാത്ത 52 ആൺകുട്ടികളും ഉൾപ്പെടും.
കോണ്ടിത്തോപ്പ് വാൾടാക്സ് റോഡിലെ അഞ്ച് ജ്വല്ലറി യൂനിറ്റുകളിൽ ആറു വർഷമായി ജോലി ചെയ്തിരുന്ന പശ്ചിമബംഗാൾ സ്വദേശികളായ 61 പേരും 22 വയസിന് താഴെയുള്ളവരാണ്. ‘ഇൻറർനാഷനൽ ജസ്റ്റീസ് മിഷൻ(െഎ.ജെ.എം) എന്ന സന്നദ്ധ സംഘടന നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് നടപടി.
രക്ഷിതാക്കൾക്ക് കുറഞ്ഞ തുക മുൻകൂർ നൽകിയ യൂനിറ്റുടമകൾ ദിവസവും 14 മണിക്കൂർ വരെ തുടർച്ചയായി കുട്ടികളെ പണിയെടുപ്പിച്ചിരുന്നതായാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.