Posted On
date_range Updated On
date_range ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത് ശ്വാസംമുട്ടിച്ച് കൊന്നു
ജയ്പൂർ: രാജസ്ഥാനിലെ ടോങ്ക് ജില്ലയിൽ ആറു വയസുകാരിയായ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് ശ്വാസംമുട്ടിച്ച് കൊന്നു. ശനിയാഴ്ച സ്കൂളിൽ പോയ കുട്ടിയെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കായികമത്സരത്തിൽ പങ്കെടുക്കാനായാണ് കുട്ടി ശനിയാഴ്ച സ്കൂളിൽ പോയത്. എന്നാൽ വൈകീട്ട് തിരിച്ചെത്തിയില്ല. രക്തംവാർന്ന നിലയിൽ കുട്ടിയുടെ മൃതദേഹം ഞായറാഴ്ച രാവിലെ കാടിനോട് ചേർന്ന് കണ്ടെത്തുകയായിരുന്നു.
ക്രൂരമായ ബലാത്സംഗത്തിന് ശേഷം സ്കൂൾ യൂണിഫോമിലെ ബെൽറ്റ് ഉപയോഗിച്ച് കുട്ടിയെ കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹത്തിന് സമീപത്ത് മദ്യക്കുപ്പികൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി പൊലീസ് സൂപ്രണ്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.