പഞ്ചാബിൽ ആറ് വയസുകാരൻ 100 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണു; രക്ഷാപ്രവർത്തനം തുടരുന്നു

ആറ് വയസുള്ള കുട്ടി കുഴൽകിണറിൽ വീണു. രക്ഷാപ്രവർത്തനം തുടരുകയാണ്. പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിലെ ദസൂയ സബ്ഡിവിഷനു കീഴിലുള്ള ഗ്രാമത്തിൽ ഞായറാഴ്ച രാവിലെയാണ് ആറുവയസ്സുള്ള ആൺകുട്ടി 100 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണത്.

സംഭവത്തെ തുടർന്ന് ദേശീയ ദുരന്ത നിവാരണ സേന (എൻ.ഡി.ആർ.എഫ്) രക്ഷാപ്രവർത്തനം ആരംഭിച്ചു. ജില്ലാ ഭരണകൂടം സൈനിക വിഭാഗത്തെയും സംഭവസ്ഥലത്തേക്ക് വിളിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 

Tags:    
News Summary - 6-year-old boy falls into 100-ft deep borewell in Punjab, rescue ops on

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.