Posted On
date_range Updated On
date_range ഗുജറാത്തിൽ റോപ് വേ തകർന്ന് ആറ് മരണം
അഹമ്മദാബാദ്: ഗുജറാത്തിൽ റോപ് വേ തകർന്ന് ആറ് പേർ മരിച്ചു. ഗുഡ്സ് റോപ് വേയാണ് തകർന്നത്. പാവ്ഗഢിലെ പ്രശസ്തമായ ശക്തിപീഢത്തിലാണ് അപകടമുണ്ടായത്. റോപ് വേയെ വലിച്ച് കൊണ്ടു പോകുന്ന വടം തകർന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗനമനം.
ആറ് പേർ അപകടത്തിൽ മരിച്ചുവെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്. സംഭവം നടന്നയുടൻ ലോക്കൽ പൊലീസും ഫയർഫോഴ്സും സംഭവസ്ഥലത്തേക്ക് എത്തി. അപകടത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.