ലഖ്നോ: ഉത്തർപ്രദേശിലെ ഹാപൂരിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ആറുമരണം. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. വിവാഹ ഘോഷയാത്രയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ബസ് ട്രക്കിൽ ഇടിച്ചാണ് അപകടം.
അപകടം നടന്നയുടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചതായും പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ ഗ്യാനഞ്ജയ് സിങ് പറഞ്ഞു.
ആറുപേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. പരിക്കേറ്റ ഏഴ് പേർ ചികിത്സയിലാണ്. വാഹനങ്ങൾ സ്ഥലത്ത് നിന്ന് നീക്കം ചെയ്തതായും ഗതാഗതം സാധാരണ നിലയിലായതായും പൊലീസ് പറഞ്ഞു. 12പേരാണ് ബസിൽ ഉണ്ടായിരുന്നത്. ബസിന്റെ ഡ്രൈവറെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
ഏപ്രിൽ 11ന് ബീഹാറിലെ കതിഹാർ ജില്ലയിലുണ്ടായ സമാനമായ ഒരു റോഡപകടത്തിൽ 10പേർ മരിക്കുകയും 30ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കോർഹ-ഫുൽവാരിയ ബസ്ഗധ സ്ട്രെച്ചിന് സമീപം, ദേശീയപാത 31ൽ പിക്കപ്പ് വാഹനം ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.