Posted On
date_range Updated On
date_range മൂടൽ മഞ്ഞ്: യു.പിയിൽ കാർ കനാലിൽ വീണ് ആറ് മരണം
നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ കനത്ത മുടൽ മഞ്ഞിൽ കാഴ്ച മറഞ്ഞതിനെ തുടർന്ന് കാർ കനാലിലേക്ക് വീണ് രണ്ട് കുട്ടികൾ ഉൾപ്പെടെ ആറു പേർ മരിച്ചു. മഹേഷ്(35), കിഷൻലാൽ(50), നീരേഷ്(17), റാം ഖിലാഡി(75), മല്ലു(12), നേത്രപാൽ(40) എന്നിവരാണ് മരിച്ചത്. അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഗ്രേറ്റർ നോയിഡയിൽ ഞായറാഴ്ച രാത്രി 11.30നായിരുന്നു സംഭവം. 11 പേരടങ്ങുന്ന സംഘം യാത്ര ചെയ്ത മാരുതി എർട്ടിഗയാണ് അപകടത്തിൽ പെട്ടത്. ഡൻകോർ മേഖലയിലെ ഖേർലി കനാലിലേക്കാണ് കാർ വീണത്.
അപകടത്തെ തുടർന്ന് കാറിലുണ്ടായിരുന്ന 11 പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ആറ് പേർ അപ്പോഴേക്കും മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.