പിത്തോരാഗഡ്: ഉത്തരാഖണ്ഡിൽ കൈലാസ തീർഥാടകർ സഞ്ചരിച്ച കാർ നദിയിലേക്ക് മറിഞ്ഞ് ആറ് പേർ മരിച്ചു. രണ്ട് ബംഗളൂരു സ്വദേശികളും രണ്ട് തെലുങ്കാന സ്വദേശികളും രണ്ട് ഉത്തരാഖണ്ഡ് സ്വദേശികളുമാണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രിയിൽ പിത്തോരാഗഡ് ജില്ലയിലെ ലഖൻപൂരിന് സമീപമാണ് അപകടമുണ്ടായത്. ധർചുല-ലിപുലേഖ് റോഡിലാണ് സംഭവം. നിയന്ത്രണംവിട്ട കാർ കാളി നദിയിലേക്ക് മറിയുകയായിരുന്നു.
ചൊവ്വാഴ്ച രാത്രിയിലാണ് അപകടം നടന്നതെന്നും ഇന്ന് രാവിലെ മൃതദേഹങ്ങൾ സ്ഥലത്ത് നിന്ന് നീക്കുമെന്നും പിത്തോരാഗഡ് എസ്.പി ലോകേശ്വർ സിങ് അറിയിച്ചു.
തീർഥാടകരുടെ മരണത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.