ഇന്ത്യയിൽ കോവിഡ്​ വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്​ 55,342 പേർക്ക്​

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം രണ്ട്​ മാസത്തിനുള്ളിലെ ഏറ്റവും താഴ്​ന്ന നിലയിൽ. ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗബാധിതരേക്കാൾ കൂടുതൽ പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 55,342 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതോടെ ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 71.75 ലക്ഷമായി. ആഗസ്​റ്റ്​ 18 ന്​ ശേഷം ആദ്യമായാണ്​ പ്രതിദിന രോഗികളുടെ എണ്ണം 55,000ത്തിൽ എത്തിയിരിക്കുന്നത്​.

കഴിഞ്ഞ 24 മണിക്കൂറിനിടെ 706 മരണങ്ങളും റിപ്പോർട്ട്​ ചെയ്​തു. രാജ്യത്തെ കോവിഡ്​ മരണനിരക്ക്​ 1.5 ശതമാനമായി. രാജ്യത്ത്​ ഇതുവരെ 1,09, 856 മരണമാണ്​ റിപ്പോർട്ട്​ ചെയ്​തിട്ടുള്ളത്​.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 77,760 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത്​ രോഗമുക്തി നേടിയവരുടെ എണ്ണം 62, 27, 296 ആയി.ഇന്ത്യയുടെ കോവിഡ്​ രോഗമുക്തി നിരക്ക്​ 86.8 ശതമാനമായി ഉയർന്നു.

അതേസമയം നിലവിലുള്ള കോവിഡ് രോഗികളുടെ എണ്ണം 8.38 ലക്ഷമായി കുറഞ്ഞു. തുടർച്ചയായ അഞ്ചാം ദിവസമാണ് സജീവമായ കോവിഡ്​ കേസുകൾ 9 ലക്ഷത്തിൽ താഴെയായി തുടരുന്നത്. 

ഇന്ത്യയുടെ ശരാശരി പ്രതിവാര കോവിഡ്​ പോസിറ്റീവ് നിരക്ക് 8.4 ശതമാനത്തിൽ നിന്ന് 6.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.