Posted On
date_range Updated On
date_range രാജ്യത്ത് 54,366 പേർക്ക് കൂടി കോവിഡ്; 690 മരണം
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 54,366 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 77,61,312 ആയി ഉയർന്നു. 690 പേരാണ് രോഗംബാധിച്ച് മരിച്ചത്. കോവിഡ് മൂലം ഇതുവരെ 1,17,306 പേർ മരിച്ചു.
നിലവിൽ 6,95,509 പേരാണ് ചികിൽസയിലുള്ളത്. 69,48,497 പേർക്ക് രോഗം ഭേദമായി. ലോകത്ത് അതിവേഗം രോഗമുക്തിയുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. രാജ്യത്തെ ആകെ പോസിറ്റിവിറ്റ് നിരക്ക് 7.81 ശതമാനമാണ്. കഴിഞ്ഞ ദിവസത്തെ മാത്രം പോസിറ്റിവിറ്റി നിരക്ക് 3.8 ശതമാനമാണ്.
ഇതുവരെ 10,01,13,085 സാമ്പിളുകൾ പരിശോധിച്ചുവെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം 14,42,722 സാമ്പിളുകളാണ് പരിശോധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.