ഇറാനിൽ കുടുങ്ങിയ 53 ഇന്ത്യക്കാരെ തിരികെയെത്തിച്ചു

ന്യുഡൽഹി: കൊറോണ ​പടർന്നുപിടിക്കുന്ന ഇറാനിൽ കുടുങ്ങിയവരെ രാജ്യത്ത്​ തിരികെയെത്തിച്ചു. 53 പേരെയാണ്​ തിങ്കളാഴ്​ച രാവിലെ രാജ്യത്തെത്തിച്ചത്​. ഇതോടെ 389 പേരെ ഇറാനിൽ നിന്നും നാലു തവണയായി രാജ്യത്ത്​ എത്തിച്ചു.

53 വിദ്യാർഥികളെയും ഒരു അധ്യാപകനെയുമാണ്​ നാട്ടിലെത്തിച്ചത്​. ഇറാനിലെ തെഹ്​റാൻ, ഷിറാസ്​ എന്നിവിടങ്ങളിൽ കുടുങ്ങി കിടന്നിരുന്നവരാണ്​ ഇവരെന്നും വിദേശകാര്യമന്ത്രി എസ്​. ജയ്​ശങ്കർ അറിയിച്ചു.

ഞായറാഴ്​ച രാവിലെ തിരികെയെത്തിച്ച 230 പേർ ജയ്​സാൽമറിലെ ഇന്ത്യൻ ആർമി കേന്ദ്രത്തിൽ 14 ദിവ​സത്തെ നിരീക്ഷണത്തിൽ കഴിയുകയാണ്​.


Tags:    
News Summary - 53 Indians evacuated from Iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.