വീണ്ടും കർഷക ആത്മഹത്യ; ടിക്​രി അതിർത്തിയിൽ ഒരാൾ കൂടി ജീവനൊടുക്കി

ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്‍റെ മൂന്ന്​ കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം നടക്കുന്ന ഡൽഹി അതിർത്തിയായ ടിക്​രിയിൽ ഒരു കർഷകൻ കൂടി ജീവനൊടുക്കി. ഹരിയാന ജിന്ദ്​ സ്വദേശിയായ കരം വീർ സിങ്ങാണ്​ ആത്മഹത്യ ചെയ്​തത്​. 52 വയസായിരുന്നു.

തന്‍റെ മരണത്തിന്​ ഉത്തരവാദി കേന്ദ്രസർക്കാറാണെന്ന്​ വ്യക്തമാക്കുന്ന കുറിപ്പും സമീപത്തുനിന്ന്​ കണ്ടെടുത്തു.

70 ദിവസം പിന്നിടുന്ന കർഷകപ്രക്ഷോഭത്തിനിടെ നിരവധി കർഷകരാണ്​ ജീവനൊടുക്കിയത്​. കൂടാതെ നിരവധിപേർ വിവിധ അപകടങ്ങളിലും കടുത്ത ശൈത്യത്തെ തുടർന്നും മരിച്ചുവീണിരുന്നു.


കർഷകന്‍റെ മൃതദേഹം പോസ്റ്റ്​മോർട്ടത്തിന്​ അയച്ചു. കരം വീർ സിങ്​ എഴുതിയ ആത്മഹത്യക്കുറിപ്പ്​ ഉത്തർപ്രദേശ്​ കോൺഗ്രസ്​ ട്വിറ്ററിൽ പങ്കുവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സർക്കാറിനെയും വിമർശിച്ചുള്ളതായിരുന്നു കത്ത്​.

11 വട്ടം കർഷകരും ​േ​കന്ദ്രവും തമ്മിൽ ചർച്ച നടത്തിയിട്ടും പ്രശ്​ന പരിഹാരമായില്ലായിരുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാണ്​ കർഷകരുടെ ആവശ്യം.


Tags:    
News Summary - 52 year old farmer dies by suicide at Tikri border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.